
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കൊവിഡ് മുക്തനായി. അതേസമയം റിവേഴ്‌സ് ക്വാറന്റീനിന്റെ ഭാഗമായി സ്പീക്കര്‍ ഒരാഴ്ച കൂടി വിശ്രമത്തില്‍ തുടരും.
ന്യൂമോണിയ പൂര്‍ണ്ണമായും മാറ്റിയിട്ടില്ലാത്തതിനാല്‍ ഔദ്യോഗിക വസതിയായ നീതിയില്‍ ആയിരിക്കും അദ്ദേഹം ഒരാഴ്ച വിശ്രമിയ്ക്കുക.
സ്പീക്കറുടെ ഓഫീസ് തന്നെയാണ് കൊവിഡ് നെഗറ്റീവായ വിവരം അറിയിച്ചത്. ഇന്ന് തന്നെ സ്പീക്കറെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും.
കഴിഞ്ഞ പത്തിനാണ് സ്പീക്കര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here