രോഗികള്‍ക്ക് കിടക്കകള്‍ പോലുമില്ല; കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഉത്തര്‍പ്രദേശില്‍ സ്ഥിതി അതിസങ്കീര്‍ണം

ഉത്തര്‍ പ്രദേശില്‍ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ സ്ഥിതി ഏറെ മോശമാവുകയാണ്. കൊവിഡ് ബാധിച്ച രോഗികള്‍ക്ക് ആസുപത്രിയില്‍ കിടക്കാന്‍ കിടക്കകള്‍ പോലുമില്ല.

നിലവില്‍ ബെഡുകള്‍ ഒഴിവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കഴിഞ്ഞ രണ്ട് ദിവസമായി ഒരു ബെഡിനായി 50ലേറെ പേര്‍ കാത്തുനില്‍ക്കുകയാണ്.

അതിനാല്‍ കൊവിഡ് രോഗികളെ വീടുകളിലേക്ക് അയക്കുകയോ മറ്റിടങ്ങളിലേക്ക് റെഫര്‍ ചെയ്യുകയോ ആണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

മാര്‍ച്ച് അവസാനം 3138 കോവിഡ് കേസുകളാണ് ലക്‌നൗവില്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഏപ്രില്‍ 16 ആയപ്പോഴേക്കും അത് 40,753 ആയി ഉയര്‍ന്നിരിക്കുകയാണ്.

ലക്‌നൗവില്‍ മാത്രം പത്തിലധികം കൊവിഡ് സ്പെഷ്യല്‍ ആശുപത്രികളുണ്ട്. എന്നിട്ടും രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കാത്ത അവസ്ഥയാണ്.

കൂടുതല്‍ ആശുപത്രികളെ കോവിഡ് സ്പെഷ്യല്‍ ആശുപത്രികളാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

നിലവില്‍ കോവിഡ് പോസിറ്റീവായവരുടെ എണ്ണത്തില്‍ മഹാരാഷ്ട്രക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഉത്തര്‍പ്രദേശ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News