ഭാര്യയുടെ നിയമനം വിവാദത്തിലാക്കാനുള്ള ഗൂഢാലോചനക്കെതിരെ സിപിഐ എം നേതാവ് പി കെ ബിജു നിയമ നടപടിയിലേക്ക്

ഭാര്യയുടെ നിയമനവും ഗവേഷണ പ്രബന്ധവും വിവാദത്തിലാക്കാനുള്ള ഗൂഢാലോചനക്കെതിരെ സിപിഐഎംനേതാവ് പി കെ ബിജു നിയമ നടപടിക്കൊരുങ്ങുന്നു. ബിജുവിന്റെ ഭാര്യയുടെ ഗവേഷണ പ്രബന്ധം ഡേറ്റാ മോഷണമാണെന്ന ആരോപണം അന്വേഷിക്കാന്‍ വൈസ് ചാന്‍സിലര്‍ക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചതായി പി കെ ബിജു വ്യക്തമാക്കി.

സ്ഥാപിത താല്‍പ്പര്യത്തോടെ കല്ല് വെച്ച നുണ പ്രചരിപ്പിക്കുന്നത് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മറ്റി എന്ന കോണ്‍ഗ്രസ് അനുകൂല സംഘടനയാണെന്നും ബിജു വ്യക്തമാക്കി.

മലയാള മനോരമ ദിനപത്രമാണ് പികെ ബിജുവിന്റെ ഭാര്യ വിജി വിജയന്റെ ഗവേഷണ പ്രബന്ധത്തില്‍ ഡേറ്റ മോഷണം എന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മറ്റി എന്ന കോണ്‍ഗ്രസ് അനുകൂല സംഘടന ഭാരവാഹികള്‍ ആണ് ആരോപണത്തിന് പിറകില്‍. രാജ്യന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട പബ് ബീര്‍ എന്ന വെബ് സൈറ്റ് ആണ് ഈ ഡേറ്റാ മോഷണം കണ്ടെത്തിയതെന്നാണ് ആരോപണം ഉന്നയിച്ചവര്‍ പറയുന്നത്.

എന്നാല്‍ വസ്തുത എന്നാണ് എന്ന് നോക്കാം. പൊതു സമൂഹവും ഗവേഷകരുമായുള്ള സംവാദം ഉറപ്പാക്കുന്നതിനുള്ള ഓപ്പണ്‍ പ്ലാറ്റ് ഫോറം ആണ് പാബ് പീര്‍ എന്ന സ്വകാര്യ വെബ്‌സൈറ്റ്. അവിടെ ഒരു വ്യക്തി ഈ ഗവേഷണ പ്രബന്ധത്തില്‍ ഡേറ്റ മോഷണം ഉണ്ടെന്ന് ആരോപണം ഉന്നയിച്ചു യാതൊരു തെളിവിന്റെയും പിന്‍ബലം ഇല്ലാതെ നടത്തിയ ഈ ആരോപണം ആണ് തെളിവ് എന്ന പേരില്‍ പത്രത്തില്‍ വാര്‍ത്തയായി അച്ചടിച്ച് വന്നത്.

സൈറ്റില്‍ ഒരു പ്രസിദ്ധീകരിക്കപ്പെട്ട ആര്‍ട്ടിക്കിളുകളെക്കുറിച്ച് ആര്‍ക്കും അഭിപ്രായം രേഖപ്പെടുത്താംമെന്നിരിക്കെ ഫാക്റ്റ് ചെക്കിംഗ് നടത്താതെയാണ് വാര്‍ത്ത നല്‍കിയത്.

വിഷയവിദഗ്ധരും യുജിസി യുടെയും , ഗവര്‍ണറുടെയും പ്രതിനിധികള്‍ അടങ്ങുന്ന സമിതിയാണ് വിജി വിജയന്റെ നിയമനം നടത്തിയത്. എന്നാല്‍ നിയമനത്തിനെതിരെ ഹൈക്കോടതിയില്‍ കേസ് നിലനിന്നിരുന്നതിനാല്‍ കോടതിയുടെ അനുമതിയോടെയാണ് ബിജുവിന്റെ ഭാര്യ അടക്കം 46 ഓളം നിയമനങ്ങളില്‍ സര്‍വ്വകലാശാല നടത്തിയത്. ഇതില്‍ നിന്ന് ഒരു നിയമനം മാത്രം അടര്‍ത്തി എടുത്ത് വിവാദം ആക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യം ആണ്.

സര്‍വ്വകലാശാല അധ്യാപികയായതിനാല്‍ പരസ്യ പ്രതികരണം നടത്താന്‍ കഴിയാത്തത് ചിലര്‍ മുതലെടുക്കുന്നു എന്ന തിരിച്ചറിഞ്ഞാണ് വ്യക്തിഹത്യക്കെതിരെ നിയമനടപടി സ്വീകരിക്കാനും ,ഗവേഷണ പ്രബന്ധം സംബന്ധിച്ച് പ്രചരിക്കുന്ന നുണകള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News