കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും ,കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ അനിവാര്യം ; നീതി ആയോഗ്

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് നീതി ആയോഗ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താതിരിക്കാന്‍ കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ അനിവാര്യമെന്നും നീതി ആയോഗ് നിര്‍ദേശിച്ചു.

കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ വിഴുങ്ങുമ്പോള്‍ ഉപഭോക്താവിന്റെയും നിക്ഷേപകരുടെയും കാര്യത്തില്‍ കേന്ദ്രം കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ട്. മരണവും അണുബാധയും രാജ്യത്ത് പിടിമുറുക്കിയിട്ടുണ്ടെന്നും അടിയന്തിര സാമ്പത്തിക നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു.

കൊവിഡ് പ്രതിസന്ധി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ രൂക്ഷമാണിപ്പോള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2020-21ല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എട്ട് ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സേവനമേഖല പോലുള്ള ചില മേഖലകളില്‍ കൊവിഡ് രണ്ടാം തരംഗം മൂലമുള്ള പ്രതിസന്ധി നേരിട്ടുപ്രകടമാണ്. രണ്ടാം തരംഗം സാമ്പത്തിക അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കും. ഇത് സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പരോക്ഷമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിനാല്‍, ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കേന്ദ്രം തയ്യാറാകേണ്ടതുണ്ട്. കുമാര്‍ പറഞ്ഞു.

അടിയന്തിരഘട്ടത്തില്‍ സാമ്പത്തിക നടപടികളോട് ക്രിയാത്മകമായി സര്‍ക്കാര്‍ പ്രതികരിക്കുമെന്ന് ഉറപ്പുണ്ടെന്നും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു നിലപാട് റിസര്‍വ് ബാങ്ക് നിലനിര്‍ത്തുന്നുണ്ടെന്നും കഴിഞ്ഞ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് 2022 സാമ്പത്തിക വര്‍ഷത്തില്‍ 10.5 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നും കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News