തിരുവനന്തപുരത്ത് സ്രാവ് ചത്ത് കരയ്ക്കടിഞ്ഞു

തിരുവനന്തപുരം ചെറിയതുറയില്‍ സ്രാവ് ചത്ത് കരക്കടിഞ്ഞു. കഴിഞ്ഞ ദിവസം കോവളം കടല്‍ തീരത്ത് ജീവനോടെ കരക്കടിഞ്ഞ ഈ സ്രാവിനെ മത്സ്യതൊഴിലാളികളും പൊലീസും കടലിലേക്ക് വിട്ടിരുന്നു. ചത്ത സ്രാവിന്നെ കടല്‍ തീരത്ത് തന്നെ കുഴിച്ചിട്ടു.

രണ്ട് ദിവസം മുമ്പാണ് കോവളം കടല്‍ തീരത്ത് ജീവനോടെ ഒരു പെണ്‍സ്രാവ് കരക്കടിഞ്ഞത്. അവശനിലയിലായിരുന്ന സ്രാവിനെ മത്സ്യതൊഴിലാളികളും പൊലീസും ചേര്‍ന്ന് കടലിലേക്ക് തന്നെ വിട്ടു. സ്രാവിനെ ഏറെ പണിപെട്ടാണ് കടലിലേക്ക് തിരിച്ച് വിട്ടത്.

കടലിലേക്ക് വിട്ട് പിറ്റേന്ന്ന്ന് തന്നെ തൊട്ടടുത്ത് ചെറിയതുറ തീരത്ത് ചത്ത നിലയില്‍ സ്രാവ് തീരത്തടിഞ്ഞു.കോവളം തീരത്ത് അടിത്ത അതേ സ്രാവ് തന്നെയാണ് ചത്തടിഞ്ഞതെന്ന് സ്ഥീരികരിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീരത്ത് തന്നെ ആഴത്തില്‍ കുഴിയെടുത്ത് സ്രാവിനെ മത്സ്യതൊഴിലാളികളുടെ സഹായത്തോടെ കുഴിച്ചിട്ടു.

കഴിഞ്ഞ ദിവസം സമാന രീതിയില്‍ കൊല്ലത്തും സ്രാവ് ചത്ത് കരക്കടിഞ്ഞിരുന്നു. എന്നാല്‍ സ്രാവുകള്‍ ചത്ത് തീരത്തടിഞ്ഞതിനുള്ള കാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News