കെ പി ജിജേഷ് വധക്കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാന്‍ ആര്‍എസ്എസ് നീക്കം

സിപിഐ എം പ്രവര്‍ത്തകന്‍ കെ പി ജിജേഷ് വധക്കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാന്‍ ആര്‍എസ്എസ് നീക്കം. ഇന്റര്‍പോളിന്റെയടക്കം സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്ത മാഹി സ്വദേശി പ്രഭീഷ്‌കുമാറിനെയാണ് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ജാമ്യത്തിലിറക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്.

സംഭവത്തില്‍ വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതിയെ ജാമ്യത്തിലെടുത്ത് രക്ഷപ്പെടുത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. യുഎഇയില്‍ ഫിലിപ്പീന്‍സുകാരിയായ ഭാര്യക്കൊപ്പമാണ് പ്രതി പ്രഭീഷ്‌കുമാര്‍ ഇപ്പോള്‍ താമസിക്കുന്നത്.

നീക്കത്തിന്റെ ഭാഗമായി ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രഭീഷ്‌കുമാര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. ഈ മാസം 21ന് ഹര്‍ജി കോടതി പരിഗണിക്കും. മുമ്പ് ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് രക്ഷപ്പെട്ടതടക്കം ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി മുമ്പാകെയെത്തും. ഇവിടെനിന്ന് തള്ളിയാല്‍ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം നേടാമെന്നാണ് കണക്കുകൂട്ടുന്നത്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രതിയെ നിര്‍ത്തി അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന ആവശ്യം കെ പി ജിജേഷിന്റെ കുടുംബമടക്കം മുന്നോട്ടുവയ്ക്കുന്നു. 2008 ജനുവരി 27ന് പുലര്‍ച്ചെയായിരുന്നു ജിജേഷിനെ ആര്‍എസ്എസ്-ബിജെപിക്കാര്‍ സംഘം ചേര്‍ന്ന് വെട്ടിക്കൊന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News