ക്ലാസുകളും പരീക്ഷകളും നടത്തുന്നതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

ക്ലാസുകളും പരീക്ഷകളും നടത്തുന്നതിന് മുന്‍കൂര്‍ ഇനി അനുമതി നിര്‍ബന്ധം. കൊല്ലം ജില്ലയില്‍ നിലവിലെ കോവിഡ് സാഹചര്യത്തില്‍ ആവശ്യം വ്യക്തമാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ കോളജുകള്‍ ഉള്‍പ്പടെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ മുഖേനയല്ലാതെ ക്ലാസുകളോ പരീക്ഷകളോ നടത്തുവാന്‍ പാടില്ലായെന്ന് കൊല്ലം ജില്ലാ കളക്ടര്‍ അറിയിച്ചു.

എന്നാല്‍, യൂണിവേഴ്‌സിറ്റികളോ ബോര്‍ഡുകളോ അവയുടെ അധികാര പരിധിയില്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൊതുവായി നടത്തുന്ന പരീക്ഷകള്‍ക്ക് ഈ നിയന്ത്രണം ബാധകമായിരിക്കുകയില്ല.

അതേസമയം, സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് എല്ലാ വൈസ് ചാന്‍സലര്‍മാരോടും ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. കാലിക്കറ്റ്, എംജി, കണ്ണൂര്‍, ആരോഗ്യ, മലയാള സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

പരീക്ഷകള്‍ മാറ്റണമെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും നേരത്തെ പലതവണ സര്‍വകലാശാലകള്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.
മറ്റു സര്‍വകലാശാലകള്‍ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. വൈസ് ചാന്‍സലറുടെ നിര്‍ദേശം വന്നതിനാല്‍ മുഴുവന്‍ സര്‍വകലാശാലകളും പരീക്ഷ മാറ്റിവെച്ചേക്കും.

പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പരീക്ഷകള്‍ മാറ്റിവെക്കുന്നതാണ് ഉചിതമെന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here