കൊവിഡ് വാര്‍ഡില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് യുവതിയുടെ മര്‍ദ്ദനം

കൊവിഡ് രോഗികളെ പ്രവേശിപ്പിച്ച വാര്‍ഡില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ട ഡോക്ടറെ യുവതി മര്‍ദ്ദിച്ചു. ഡല്‍ഹി ജിടിബി ആശുപത്രി കൊവിഡ് വാര്‍ഡില്‍ എമര്‍ജന്‍സി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് യുവതിയുടെ മര്‍ദ്ദനത്തിനിരയായത്. ഡോക്ടറെ മര്‍ദ്ദിച്ചതിന് സ്ത്രീക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്.

ശനിയാഴ്ചയായിരുന്നു സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊവിഡ് രോഗിയുടെ ഭാര്യയാണ് തല്ലിച്ചതച്ചതെന്ന് ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊവിഡ് വാര്‍ഡില്‍ യുവതി ഭര്‍ത്താവിനൊപ്പം ഉണ്ടായിരുന്നു.

പ്രവേശനാനുമതിയുള്ളവരെ മാത്രമേ വാര്‍ഡില്‍ പ്രവേശിക്കാന്‍ അനുവദിക്കു എന്ന് നിര്‍ദേശിച്ച ഡോക്ടര്‍ യുവതിയോട് വാര്‍ഡിന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രകോപിതയായ യുവതി ഡോക്ടറെ മര്‍ദ്ദിക്കുകയായിരുന്നു. ആശുപത്രി ഡയറക്ടര്‍ക്ക് ഡോക്ടര്‍ പരാതി നല്‍കി. തുടര്‍നടപടികള്‍ക്കായി യുവതിയെ പോലീസിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News