പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു ; വോട്ടെടുപ്പ് 22 ന്

പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. 4 ജില്ലകളിലെ 43 മണ്ഡലങ്ങളില്‍ 22 ന് വോട്ടെടുപ്പ് നടക്കും. 294 അംഗ നിയമസഭയില്‍ ഇതുവരെ 180 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായ യത്.അക്രമ സംഭവങ്ങുടേയും കോവിഡ് വ്യാപനത്തിന്റേയും പശ്ചാത്തലത്തിലാണ് 72 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിച്ചത്.

ഏഴാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ പാണ്ഡവേശ്വര്‍, ചുക് ലിയ, ബലൂര്‍ഘട്ട് എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ നാലിടത്തും തിരത്തെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും.

കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് സിപിഐഎമ്മും, കോണ്ഗ്രസും ഉള്‍പ്പെടയുള്ള സംയുക്ത മോര്‍ച്ച പൊതുപരിപാടികള്‍ നിയന്ത്രിക്കാന്‍ തയ്യാറായെങ്കിലും ആളെക്കൂട്ടിയുള്ള പ്രചാരണമാണ് ബിജെപി സംസ്ഥാനത്തു നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel