ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഇന്നും രണ്ടര ലക്ഷം കടന്നു. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ദില്ലി, കര്‍ണാക, കേരളം സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമായി. വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ കര്‍ഫ്യൂ അവസാനിച്ചു. അതേസമയം, ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ പരോഹാരം കാണാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്.

തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടക്കും. മഹാരാഷ്ട്രയില്‍ 68631, ഉത്തര്‍പ്രദേശ്- 30596, ദില്ലി 25462, കര്‍ണാടകം- 19067,കേരളം – 18257എന്നിങ്ങനെയാണ് രോഗവ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലെ കണക്ക് ദില്ലി ,രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ വാരാന്ത്യ കര്‍ഫ്യൂവും ഉത്തര്‍പ്രദേശിലെ ഞായറാഴ്ച ലോക്ഡൗണും സമാപിച്ചു.

അതേസമയം, മഹാരാഷ്രയിലെ നിരോധനാജ്ഞയും വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ രാത്രി നിയന്ത്രണവും തുടരുന്നുണ്ട്. യു.പിക്ക് പുറമെ തമിഴ്‌നാടും ഇന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

പല സംസ്ഥാനങ്ങളും അന്തര്‍സംസ്ഥാന യാത്രകള്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.നിയന്ത്രണങ്ങള്‍ വാക്‌സിനേഷന്‍ നടപടിയെ ബാധിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനങ്ങലേക്ക് വേഗത്തില്‍ ഓക്‌സിജന്‍ എത്തിക്കാനായി ഗ്രീന്‍ കോറിഡോര്‍ ഉപയോഗിച്ച് ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

ദില്ലിയിലെ സ്ഥിതി മോശമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലെഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും ഉന്നത ഉദ്യോഗസ്ഥരുമായി നാളെ് ചര്‍ച്ച നടത്തി ഭാവി നടപടികള്‍ തീരുമാനിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here