കൊവിഡ് സുനാമി വന്നാല്‍ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ പറ്റുമോ.? ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ഡോക്ടര്‍ മുഹമ്മദ് അഷീല്‍, വീഡിയോ

കൊവിഡ് 19 മഹാമാരി അതിവേഗത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ചോദിക്കുന്ന ആശങ്കയാണ് ഈ ഒരു സുനാമിയെ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ പറ്റുമോ എന്നുള്ളത്..? കേരളത്തിന്റെ സര്‍ജിക്കല്‍ കപ്പാസിറ്റിയെ കുറിച്ച് വിശദമായവിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് ഡോക്ടര്‍ മുഹമ്മദ് അഷീല്‍.

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയുടെ പല ഭാഗത്തും വിവിധ സംസ്ഥാനങ്ങളിലും ഒപ്പം കേരളത്തിലും വലിയ രീതിയിലുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശവങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്ന വീഡിയോകള്‍ പുറത്തുവരുന്നുണ്ട്. അത്തരത്തിലൊരു സാഹചര്യത്തിലേക്ക് കേരളവും പോകുമോ? എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. മുഹമ്മദ് അഷീല്‍ പറയുന്നു.

ഇതുസംബന്ധിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. സംസ്ഥാനത്ത് അത്തരത്തില്‍ കേസുകള്‍ ആശുപത്രികളുടെ ശേഷി ഒക്കെ കടന്ന് വല്ലാതെ കൂടുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നത് ഓരോ സംസ്ഥാനങ്ങളിലെയും സര്‍ജിക്കല്‍ കപ്പാസിറ്റി അനുസരിച്ച് ആയിരിക്കും. എന്താണ് ഈ സര്‍ജിക്കല്‍ കപ്പാസിറ്റി എന്ന് പറഞ്ഞാല്‍ ?

ഇത്തരത്തില്‍ പകര്‍ച്ചവ്യാധി വരുമ്പോള്‍ അവിടെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് വര്‍ദ്ധനവ് ഉണ്ടാകാന്‍ വേണ്ടി പറ്റാവുന്ന കപ്പാസിറ്റിയാണ് സര്‍ജിക്കല്‍ കപ്പാസിറ്റി എന്ന് പറയുന്നത്.

മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം സര്‍ജിക്കല്‍ കപ്പാസിറ്റി അത്യാവശ്യമുള്ള സംസ്ഥാനമാണ്. ഈ സര്‍ജിക്കല്‍ കപ്പാസിറ്റിയില്‍ പല ഘടകങ്ങളുണ്ട്. കിടക്കകളുടെ ലഭ്യത, ഐസിയു കിടക്കകളുടെ ലഭ്യത, ഓക്‌സിജന്‍ ലഭ്യത, വെന്റിലേറ്ററുകളുടെ ലഭ്യത, മറ്റ് ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യത, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ലഭ്യത, ഇതൊക്കെ ഘടകങ്ങളാണ്.മുഹമ്മദ് അഷീല്‍ പറയുന്നു.

കേരളത്തിന്റെ സര്‍ജിക്കല്‍ കപ്പാസിറ്റി നോക്കിക്കഴിഞ്ഞാല്‍. വെന്റിലേറ്ററുകളുടെ അവസ്ഥ നോക്കുകയാണെങ്കില്‍, കേരളത്തിലെ വെന്റിലേറ്ററുകള്‍ എന്നു പറയുന്നത, 2265 ആണ് സര്‍ക്കാര്‍ സംവിധാനത്തില്‍ ഉള്ളത്, 1563 വെന്റിലേറ്ററുകളാണ് ആണ് പ്രൈവറ് സംവിധാനത്തിലുള്ളത്.

1563 വെന്റിലേറ്ററുകള്‍ പ്രൈവറ്റ് സംവിധാനത്തില്‍ ഉണ്ടെങ്കില്‍ പോലും പൂര്‍ണമായും കോവിഡിന് വേണ്ടി ലഭ്യമല്ല. അത് പക്ഷേ എപ്പോള്‍ വേണമെങ്കിലും ലഭ്യമാക്കാന്‍ സാധിക്കുമെന്നും ഡോക്ടര്‍ അഷീല്‍ പറയുന്നു.

ഇത്രയധികം ആരോഗ്യ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ പോലും പരമാവധി നമ്മള്‍ ശ്രമിക്കേണ്ടത് ഒരു രീതിയിലും കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ ആണ്. ഒപ്പം ബ്രേക്ക് ദ ചെയിന്‍ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുക എന്നതാണ്. വലിയൊരു കോവിഡ് വ്യാപനത്തിലേക്ക് പോകാതിരിക്കാനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.

അതിനായി ചെയ്യേണ്ടത് നമ്മള്‍ രോഗവ്യാപനം വേഗത കുറയ്ക്കണം എന്നതാണ്. അനാവശ്യ മായുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കണം. ഇത്തരത്തില്‍ എല്ലാം നമുക്ക് ഈ ഘട്ടത്തെ മറികടക്കാന്‍ സാധിക്കും. സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനം പൂര്‍ണ്ണമായും സജ്ജമാണ് പക്ഷേ അതിനെ പരീക്ഷിക്കുന്ന രീതിയിലേക്ക് പോകരുതെന്ന് മാത്രമാണ് പറയാനുള്ളതെന്നും ഡോക്ടര്‍ മുഹമ്മദ് അഷീല്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here