കൊവിഡ് വ്യാപനം: തിരുവനന്തപുരം ശ്രീചിത്രയില്‍ ഹൃദയ ശസ്ത്രക്രിയാ വിഭാഗം അടച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. കൊവിഡിന്റെ വ്യാപ്തി മനസിലാക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയ കൂട്ട പരിശോധനയുടെ ഫലം ഇന്ന് പുറത്തുവരാനിരിക്കുകയാണ്.

അതേസമയം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഹൃദയ ശസ്ത്രക്രിയാ വിഭാഗം അടച്ചു.

രോഗികള്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത് തുടര്‍ന്ന് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കാര്‍ഡിയാക് ന്യൂറോ വിഭാഗത്തിലും ശസ്ത്രക്രിയകള്‍ മുടങ്ങി.

അടിയന്തിര ശസ്ത്രക്രിയകള്‍ മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏഴ് രോഗികള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel