വാത്തി കമിംങ്ങുമായി പള്ളീലച്ചൻ :ലോഹയിട്ട് കൂളിംഗ് ഗ്ലാസ് വെച്ച് അടിപൊളി ലുക്കിലാണ് ഫാദര്‍ ജോണ്‍ ചാവറ

വിജയിയും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം മാസ്റ്ററിലെ വാത്തി സോങ്ങിന്റെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല.സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആളുകൾ ഡാൻസ് ചെയ്ത പാട്ടുകളിൽ ഒന്നുകൂടിയാണിത്.നിരവധി പേരാണ് ഈ ഗാനത്തിന് ചുവട് വെച്ച് വൈറലായിരിക്കുന്നത്. താരങ്ങള്‍ മാത്രമല്ല ചെറിയ കുട്ടികള്‍ വരെ വാത്തി കമ്മിംഗിന്ഒപ്പം ചുവടു വെച്ചു .ഇപ്പോഴിതാ ഒരു പള്ളീലച്ചന്റെ വാത്തി കമ്മിംഗ് ഡാന്‍സാണ് വൈറലാവുന്നത്.

വിവാഹ ചടങ്ങിനിടെയാണ് അച്ഛന്റെഅടിപൊളി വാത്തി നൃത്തം . ലോഹയിട്ട് കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് മാസ് ലുക്കിലാണ് അച്ഛന്‍ ചുവട് വെക്കുന്നത് .ഫാദര്‍ ജോണ്‍ ചാവാറ എന്നാണ് ഈ പള്ളീലച്ഛന്റെ പേര്. ചങ്ങനാശ്ശേരി എസ് ബി കോളേജിലെ ഗണിത ശാസ്ത്ര വിഭാഗത്തിലെ അധ്യാപകനാണ് ഫാദര്‍ ജോണ്‍ ചാവറ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News