അഭിമന്യു കൊലപാതകം: 2 ആര്‍എസ്എസുകാര്‍കൂടി അറസ്‌റ്റില്‍

എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി പിടിയിൽ. വള്ളികുന്നം പ്രസാദം വീട്ടിൽ പ്രണവ്(അപ്പു–23), ഇലിപ്പിക്കുളം ഐശ്വര്യ വീട്ടിൽ ആകാശ്(പോപ്പി–20) എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം ഞായറാഴ്‌ച അറസ്‌റ്റ്‌ ചെയ്‌തത്. ഇതോടെ അറസ്‌റ്റിലായവർ നാലായി.

പ്രണവിനും ആകാശിനും കൊലപാതകത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. സൈബർസെല്ലിന്റെ സഹായത്തോടെയാണ്‌ ഇവരെ പിടികൂടിയത്‌. ഇരുവരെയും ക്ഷേത്രപരിസരത്തെത്തിച്ച് തെളിവെടുത്തു.

കായംകുളം കോടതി പ്രതികളെ റിമാൻഡ് ചെയ്‌തു. വിശദമായി ചോദ്യംചെയ്യാൻ ഇവരെ കസ്‌റ്റഡിയിൽ വാങ്ങുമെന്ന്‌ പൊലീസ്‌ പറഞ്ഞു. ആകാശ് കൊലപാതകശ്രമം, മോഷണക്കേസുകളിൽ പ്രതിയാണെന്നാണ്‌ വിവരം.

മുഖ്യപ്രതി വള്ളികുന്നം കൊണ്ടോടിമുകൾ പുത്തൻപുരയ്‌ക്കൽ സജയ്ജിത്ത് (21), കാവുള്ളതിൽ ജ്യോതിഷ് ഭവനത്തിൽ ജിഷ്‌ണുതമ്പി (24) എന്നിവരാണ്‌ നേരത്തെ അറസ്‌റ്റിലായത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News