കൊവിഡ് പ്രതിരോധം: ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പിൻവലിച്ച് കേന്ദ്രസർക്കാർ

ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പിൻവലിച്ച് കേന്ദ്രസർക്കാർ. കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജീവൻ നഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷയാണ് പിൻവലിച്ചത്.

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആരോഗ്യപ്രവർത്തർക്ക് തിരിച്ചടിയായി കേന്ദ്ര സർക്കാർ ഇൻഷുറൻസ് പിൻവലിച്ചത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം രൂപയുടെ കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതിയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. അതേസമയം കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ രേഖകള്‍ ഹാജരാക്കാന്‍ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്.

മാര്‍ച്ച് 24 ന് ശേഷം ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കു കത്തു നല്‍കി. രാജ്യത്തെ 20 ലക്ഷത്തോളം പേര്‍ക്കായി കഴിഞ്ഞവര്‍ഷം മാര്‍ച്ച് 30 നാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രഖ്യാപിച്ചത്.

സെപ്റ്റംബറില്‍ കേസുകള്‍ കുതിച്ചുയര്‍ന്ന് ദിവസം ഒരു ലക്ഷത്തിന് അടുത്തെത്തിയപ്പോള്‍ പദ്ധതി ഈ വര്‍ഷം മാര്‍ച്ച് 2021 വരെയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടര ലക്ഷത്തിനു മുകളില്‍ പ്രതിദിന കണക്കുകള്‍ ഉയര്‍ന്നിട്ടും യാതൊരു പരിക്ഷയുമില്ലാതെയാണ് ആരോഗ്യ പ്രവർത്തകർ ജോലിചെയ്യുന്നത്.

വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു മുന്‍ഗണന നല്‍കിയതോടെയാണ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ പ്രേരണയായതെന്നും, കേന്ദ്ര സർക്കാരിന് സാമ്പത്തിക ബാധ്യതകൾ കൂടുതലാണെന്നും ആരോഗ്യ പ്രവർത്തകർക്കായി പിന്നീട് പുതുക്കിയ ഇൻഷുറൻസ് പദ്ധതികൾ പിന്നീട് കൊണ്ട് വരുമെന്നും കേന്ദ്രം വ്യക്തമാക്കി.

അതേ സമയം കോവിഡ് ബാധിച്ചു മരിച്ച ആരോഗ്യപ്രവർത്തകരുടെ കണക്കും കേന്ദ്ര സർക്കാർ പുറത്ത് വീട്ടിട്ടില്ല.
ഫെബ്രുവരി വരെയുള്ള സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 287 പേര്‍ക്കാണ് ഇന്‍ഷുറന്‍സ് തുക ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News