കുടുക്ക് വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ബിലഹരി തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ കുടുക്ക് 2025 ‘ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

കൃഷ്ണശങ്കര്‍ , റാംമോഹന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, സ്വാസിക , ദുര്‍ഗ കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃശ്ശൂര്‍, എറണാകുളം, ഈരാറ്റുപേട്ട, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ മേയ് മാസത്തില്‍ റിലീസ് ചെയ്യും.

ചിത്രത്തിന്റെ ടൈറ്റിലിലെ കൗതുകം, പ്രമേയത്തിലും നിലനിര്‍ത്തിക്കൊണ്ടാണ് കുടുക്ക് 2025 പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുന്നത്.

2025 ന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയില്‍ മനുഷ്യന്റെ സ്വകാര്യത പ്രമേയമാക്കിയുള്ള സംഭവങ്ങളാണ് ഇതിവൃത്തം.

കൃഷ്ണശങ്കര്‍, ബിലഹരി, ദീപ്തി റാം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറാമാന്‍ അഭിമന്യു വിശ്വനാഥ് ആണ്.

തൊണ്ടിമുതല്‍, ജോസഫ്, ഇഷ്ഖ്, ജോജി എന്നീ സിനിമകളുടെ എഡിറ്റര്‍ കിരണ്‍ ദാസ് ആണ് കുടുക്കിന്റെ എഡിറ്റിംഗ്.

ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് ഭൂമീ, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ്.

സിദ് ശ്രീറാം, സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ പാടിയ 6 ഗാനങ്ങള്‍ സിനിമയിലുണ്ട് . സുറാറായ് പോട്രെ, രാക്ഷസന്‍ എന്നീ സിനിമകളുടെ സംഘട്ടന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News