തൃശൂര്‍ പൂരം ആള്‍ത്തിരക്ക് ഒ‍ഴിവാക്കി നടത്താന്‍ ആലോചന: ആനക്കാരും മേളക്കാരും മാത്രമായി പൂരം നടത്താന്‍ ആലോചന; നിര്‍ണായക യോഗം വൈകീട്ട് നാലിന്

ആള്‍ത്തിരക്കൊ‍ഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന. പൂരത്തിന് സംഘാടകരും ആനക്കാരും മേളക്കാരും മാത്രമാക്കാനാണ് ആലോചന.

മറ്റുള്ളവര്‍ക്ക് നവമാധ്യമങ്ങളിലൂടെ പൂരം ആസ്വദിക്കാന്‍ ക‍ഴിയും. അന്തിമ തീരുമാനം ചീഫ് സെക്രട്ടറിയുമായുള്ള യോഗത്തിന് ശേഷം.

അതേസമയം, തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം അധികൃതരുമായി ആരോഗ്യ വകുപ്പിലെ ഉന്നതതല സംഘം ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തും.

ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലറുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ച നടത്തുന്നത്. പൂരം നടത്തിപ്പിനായി പ്രത്യേക മെജിക്കല്‍ ടീമിനെ നിയോഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here