രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 2,73,810 പേർക്ക് കൊവിഡ് സ്ഥിതീകരിച്ചു. 1610 മരണങ്ങളും കഴിഞ്ഞദിവസം റിപ്പോർട്ട്‌ ചെയ്തു. കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിക്കുന്നു.

തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് 2 ലക്ഷം പ്രതിദിന കേസുകളാണ് സ്ഥിരീകരിച്ചത് .24 മണിക്കൂറിനിടെ 2,73,810 പേർക്ക് കോവിഡ് റിപ്പോർട്ട്‌ ചെയ്തു. 1610 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തു.

മഹാരാഷ്ട്രയിൽ 68,631 പേർക്ക് കൂടി കൊവിഡ് ബാധിച്ചപ്പോൾ ഉത്തർപ്രദേശിൽ 30596 പേർക്കും , ദില്ലിയിൽ 25462 പേർക്കും കഴിഞ്ഞ 24 മണിക്കൂറിനിടെ ബാധിച്ചു.

ദില്ലിയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30%ആയി ഉയർന്നു. ടെസ്റ്റ്‌ ചെയ്യുന്ന 100 പേരിൽ 30 പേർക്ക് കൊറോണ സ്തികരിക്കുന്ന അവസ്ഥയാണ് ദില്ലിയിൽ.

ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ രാജ്യത്തെ വ്യവസായ ഉപയോഗത്തിനുള്ള ഓക്സിജൻ ആരോഗ്യ പ്രവർത്തനത്തിന് ഉപയോഗിക്കാൻ കേന്ദ്രം നിർദേശം നൽകിയിരുന്നു.

ദില്ലി മഹർഷ്ട്ര ബീഹാർ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണ്.

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ബംഗാളിലെ സ്കൂൾകൾ നാളെ മുതൽ ഒരറിയിപ്പുണ്ടാകുന്നത് വരെ പ്രവർത്തിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News