കൊവിഡ് വ്യാപനം അതിരൂക്ഷം; ദില്ലിയിൽ  സമ്പൂർണ അടച്ചിടൽ  പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ദില്ലിയിൽ  സമ്പൂർണ അടച്ചിടൽ  പ്രഖ്യാപിച്ചു. ഇന്ന് രാത്രി 10 മണി മുതൽ അടുത്ത തിങ്കളാഴ്ച  ആറ് മണി വരെയാണ് നിയന്ത്രണം.എല്ലാവരും മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാർ നിർദ്ദേശിച്ചു.

കോവിഡ് കമ്വ്യോണം അതിരൂക്ഷമായതിനാലാണ് ദില്ലിസർക്കാൻ കടുത്ത നിയന്ത്രങ്ങളിലേക്ക് കടന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ദില്ലി സർക്കാർ കടുത്ത തീരുമാനം കൈക്കൊണ്ടത്. പരിശോധനക്ക് വിധേയരാകുന്ന മൂന്ന് പേരിൽ ഒരാൾ പോസിറ്റീവ് ആകുന്ന സാഹചര്യമാണ് ദില്ലിയിൽ ഇപ്പോഴുള്ളത് .

നിലവിൽ അതിഗുരുതര സാഹചര്യമാണ് ദില്ലി നേരിടുന്നതെന്നും ജനതയുടെ സുരക്ഷയാണ് പ്രധാനമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ  പറഞ്ഞു. അതിനാൽ തന്നെ ലോക്ക്ഡൗണിലേക്ക് പോകുകയാണെന്നും കെജ്‌രിവാൾ അറിയിച്ചു.

ഐസിയു ബെഡുകളുടെയും ഓക്സിജന്റെയും ക്ഷാമം രൂക്ഷമാണ്.ഇനിയും ദിനംപ്രതി 25000ത്തോളം കേസുകൾ വന്നാൽ ആരോഗ്യമേഖലക്ക് താങ്ങാൻ കഴിയില്ല. ആവശ്യ സർവീസുകൾ മാത്രമേ രാജ്യ തലസ്ഥാനത്ത് പ്രവര്‍ത്തിക്കൂ.

എല്ലാ സ്വകാര്യ ഓഫീസുകളിലെയും ജീവനക്കാർ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നും സർക്കാർ ഓഫീസുകളും അവശ്യ സേവനങ്ങൾക്കുള്ള ഓഫീസുകളും മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളുവെന്നും സർക്കാർ അറിയിച്ചു.

വിവാഹ ചടങ്ങുകളിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. ഇതിനായി പ്രത്യേകം പാസുകൾ വിതരണം ചെയ്യും. ലോക്ഡൗൺ ദിനങ്ങളിൽൽ കൂടുതൽ കിടക്കകൾ തയ്യാറാക്കും. ഓക്സിജൻ, മരുന്നുകൾ തുടങ്ങിയവയുടെ ലഭ്യത വർദ്ധിപ്പിക്കും.

കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുമെന്നും സംസ്ഥാനത്ത് പശോധനകൾ കൂട്ടിയെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം അടച്ചിട്ടിൽ പ്രഖ്യാപിച്ചതോടെ വ്യാപര സ്ഥാപനങ്ങളിൽ തിരക്കേറി.

പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങാനാണ് ആളുകളുടെ തിരക്ക് അനുഭവപ്പെടുന്നത്. മധ്യ ശാലകളുടെ ഓട് ലെറ്റുകളിലും നീണ്ട ക്യൂ ദൃശ്യമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here