
വര്‍ദ്ധിച്ചുവരുന്ന കൊവിഡ് കേസുകള്‍ കണക്കിലെടുത്ത്, ഏപ്രില്‍ 19 മുതല്‍ മെയ് 3 വരെ രാജസ്ഥാനില്‍ ലോക് ഡൗണ്‍. ചില ഇളവുകളോടെയാണ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അശോക് ഗെലോട്ട് സര്‍ക്കാര്‍ ഇതിനെ ‘ജന്‍ അനുശാസന്‍ പഖ്വാഡ’ എന്നാണ് പറഞ്ഞിരിക്കുന്നത്.അവശ്യ സേവനത്തിന് ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അടയ്ക്കും. മാര്‍ക്കറ്റുകള്‍, ജോലിസ്ഥലങ്ങള്‍, സിനിമാശാലകള്‍ എന്നിവയും അടച്ചിടും.
കൊവിഡ് വ്യാപനം നിയന്ത്രണാതീതം ആയ സാഹചര്യത്തില്‍ ദല്‍ഹിയും സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി . തിങ്കളാഴ്ച രാത്രി മുതല്‍ അടുത്ത തിങ്കള്‍ രാവിലെ വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത്.എല്ലാ സ്വകാര്യ ഓഫീസുകളും വര്‍ക് ഫ്രം ഹോം ആയിരിക്കുമെന്നും സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനങ്ങളും മാത്രമേ തുറക്കുകയുള്ളൂവെന്നും വൃത്തങ്ങള്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here