കൊവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കി ; ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി

ഗോവയിലെ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ നല്‍കിയ സംസ്ഥാന ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ.

കൊവിഡ് പോസിറ്റീവ് ആയി ദുരിതമനുഭവിക്കുന്ന കോവിഡ് രോഗികള്‍ക്കായി കേരളം ഗോവക്ക് 20000 ലിറ്റര്‍ ദ്രവരൂപത്തിലുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ നല്‍കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണ തന്റെ ട്വിറ്ററിലൂടെ ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ചത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ:

‘ഗോവയിലെ കോവിഡ് രോഗികള്‍ക്കായി 20,000 ലിറ്റര്‍ ദ്രാവക ഓക്സിജന്‍ നല്‍കി ഞങ്ങളെ സഹായിച്ചതിന് ശ്രീമതി ശൈലജ ടീച്ചര്‍ക്ക് ഞാന്‍ നന്ദി അറിയിക്കുന്നു.

കോവിഡ് 19നെതിരായ ഞങ്ങളുടെ പോരാട്ടത്തിന് നിങ്ങള്‍ നല്‍കിയ സഹായത്തിന് ഗോവയിലെ ജനങ്ങള്‍ നന്ദിയുള്ളവരാണ്’, എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here