പി.സി. ജോർജിനെതിരെ നിയമ നപടി സ്വീകരിക്കണം: ഐ.എൻ.എൽ

വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും വൈരവും വിതക്കാനും അതുവഴി സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനും പി.സി ജോർജ് എം.എൽ.എ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന ശ്രമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

വ്യാപകമായ തോതിൽ ഇവിടെ ‘‘ലൗ ജിഹാദ്” അരങ്ങേറുന്നുണ്ടെന്നും ൈക്രസ്തവ, ഹൈന്ദവ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ മതം മാറ്റാൻ ആസൂത്രിത നീക്കങ്ങൾ നടക്കുകയാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അദ്ദേഹത്തിെൻറ ദുഷ്പ്രചാരണം അങ്ങേയറ്റം അപലപനീയവും ഉത്ക്കണ്ഠാജനകവുമാണെന്ന് കത്തിൽ പറഞ്ഞു.

വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് തട്ടുക എന്ന കുൽസിത രാഷ്ട്രീയ അജണ്ടയാണ് ആരോപണങ്ങൾക്ക് പിന്നിൽ. ഈ വിഷയത്തിൽ ആർ.എസ്.എസിെൻറ വക്കാലത്താണ് ഇദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്.

രാഷ്ട്രീയപരമായി നിൽക്കക്കള്ളി ഇല്ലാതായപ്പോൾ സംഘ്പരിവാർ ഏറ്റെടുത്ത് നടത്തുന്ന വിദ്വേഷത്തിെൻറ രാഷ്ട്രീയമാണ് അദ്ദേഹം പയറ്റുന്നത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഇദ്ദേഹം ആവർത്തിച്ചാവശ്യപ്പെടുന്നുണ്ട്.

മതേതര –ജനാധിപത്യ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു നിയമസഭാ സാമാജികൻ , ഭരണഘടനാ മൂല്യങ്ങൾ കാറ്റിൽ പറത്തുന്ന തരത്തിൽ പ്രസ്താവന ഇറക്കുന്നത് തന്നെ മതനിരപേക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയും നഗ്നമായ വർഗീയ പ്രീണനവുമാണ്.

വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വൈരവും വിദ്വേഷവും പരത്തി സാമൂഹിക പ്രക്ഷുബ്ധത വിതക്കാനാണ് അദ്ദേഹത്തിെൻറ ശ്രമം. അതിെൻറ പ്രത്യാഘാതം ഗുരുതരമായിരിക്കും.

അതുകൊണ്ട് പി.സി ജോർജ് നടത്തുന്ന നിരുത്തരവാദപരവും വിഷലിപ്തവുമായ പ്രസ്താവനകൾക്കും ദുഷ്പ്രചാരണങ്ങൾക്കുമെതിരെ കർശന നിയമനടപടി സ്വീകരിച്ച്, മതനിരക്ഷേ മൂല്യങ്ങൾ കാത്തൂസുക്ഷിക്കാൻ പ്രതിജ്ഞാ ബദ്ധമായ സംസ്ഥാന സർക്കാർ ഇത്തരം പ്രതിലോമപ്രവർത്തനങ്ങൾ ഒരു നിലക്കും അനുവദിക്കില്ലെന്ന് പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകണമെന്ന് മുഖ്യന്ത്രിയോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News