ആലപ്പുഴ: ആലപ്പുഴ ബൈപാസ് ഫ്ലൈ ഓവറിൻ്റെ മധ്യഭാഗത്ത് വെച്ച് മാരുതി ഒമ്നി വാനിനാണ് പെട്ടെന്ന് തീ പിടിച്ചത്.
ഫാൻ, വാഷിംഗ് മെഷീൻ എന്നിവ മാർക്കറ്റ് ചെയ്യുന്ന വഴിച്ചേരിയിലെ വിഹാ മാർക്കറ്റിഗ് എന്ന കമ്പനിയുടെ വാഹനത്തിനാണ് തീ പിടിച്ചത്. കമ്പനി ജീവനക്കാരനായ ജിഷ്ണു.J ആണ് വാഹനം ഓടിച്ചിരുന്നത്.
ബൈപ്പാസ് ഫ്ലൈ ഓവറിൻ്റെ മധ്യഭാഗത്തെത്തിയപ്പോൾ വാഹനത്തിൻ്റെ ബാറ്ററി വെച്ചിരുന്ന പിൻഭാഗത്ത് നിന്നും ചൂട് വരുന്നതായി തോന്നിയ ജിഷ്ണു വാഹനം നിർത്തി പരിശോധിച്ചപ്പോൾ വാഹനത്തിൻ്റെ പിൻഭാഗത്ത് നിന്നും തീ ആളിപ്പടരുകയായിരുന്നു.
ഉടൻ തന്നെ ആലപ്പുഴ ഫയർ സ്റ്റേഷനിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. വാഹനം പൂർണ്ണമായും കത്തി നശിച്ചു. വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിനാൽ പെട്രോൾ ടാങ്കിലേയ്ക്ക് തീ പടർന്ന് വലിയ അപകടം ഉണ്ടാകാതെ തടയാൻ കഴിഞ്ഞു.
ആലപ്പുഴ സ്റ്റേഷൻ ഓഫീസർ D. ബൈജു, അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ R.ഗിരീഷ്, സീനിയർ ഫയർ & റെസ്ക്യു ഓഫീസർ S. K. സലിം കുമാർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ ഫയർ & റെസ്ക്യു ടീമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഒമ്നി വാൻ ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിയ്ക്ക് പോകുകയായിരുന്നു.
ഏപ്രിൽ 19 ന് ഉച്ചയ്ക്ക് 12.45 നാണ് അപകടം ഉണ്ടായത്. വിഷ്ണുവിൻ്റെ കൈയ്ക്ക് ചെറിയ പൊള്ളലേറ്റു. ആലപ്പുഴ ഇരവ്കാട് സ്വദേശിയാണ് വിഷ്ണു.
Get real time update about this post categories directly on your device, subscribe now.