കൊവിഡ് രോഗ വ്യാപനം കൂടിയതിനാല്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ പ്രതിസന്ധി

കൊവിഡ് രോഗ വ്യാപനം കൂടിയതിനാല്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ പ്രതിസന്ധി.

രോഗികൾക്കും ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹൃദയ ശസ്ത്രക്രിയ താൽകാലികമായി നിർത്തി.

ന്യൂറോ സർജറിയിലും നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിയുടെ ഒപി പരിശോധനയിലും കിടത്തി ചികില്‍സയിലും നിയന്ത്രണം ഏര്‍പ്പെടുത്തി.

അടിയന്തര ചികിത്സയെ ബാധിക്കാതെയായിരിക്കും നിയന്ത്രണം.  ശസ്ത്രക്രിയകള്‍ നിലവിലുള്ള കൊവിഡ് വ്യാപനം കുറയുന്നത് അനുസരിച്ചു പുനക്രമീകരിക്കും.

ഒപി ചികിത്സ കുറച്ചതു മൂലമുണ്ടാകുന്ന പ്രയാസം ഒഴിവാക്കാന്‍ ടെലിമെഡിസിന്‍ സംവിധാനവും ഏര്‍പ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here