കോഴിക്കോട് രണ്ടായിരം കടന്ന് കൊവിഡ് കേസുകള്‍ ; 4 ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍

കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായിത്തുടരുകയാണ്. ഇന്ന് ആകെ രേഖപ്പെടുത്തിയത് 13,644 പേര്‍ക്കാണ്. കോഴിക്കോട് കൊവിഡ് കേസുകള്‍ രണ്ടായിരം കടന്നു. 2022 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

1998 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. നാലു ജില്ലകളില്‍ കൊവിഡ് കേസുകള്‍ ആയിരം കടന്നു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ആയിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175 എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍.

കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഞായറാഴ്ചകളില്‍ ജില്ലയില്‍ ആള്‍ക്കൂട്ടത്തിനും കടകള്‍ തുറക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിച്ചുണ്ട്.

രോഗവ്യാപനം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ടെസ്റ്റ് നടത്തുന്നതിനും വാക്‌സിന്‍ വിതരണത്തിനും ജില്ല പൂര്‍ണ സജ്ജമാണെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. ജില്ലയിലെ ആശുപത്രികളില്‍ പുതുതായി 500 കിടക്കകള്‍ കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും ഹോം ഐസൊലേഷനില്‍ ഉള്ളവരെ പരിശോധിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കിയെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

കൊവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും വ്യാപാരി വ്യവസായി സംഘടനകളുടെയും സഹകരണത്തോടെ തടസങ്ങളില്ലാത്തതും സമഗ്രവുമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,275 സാമ്പിളുകള്‍ പരിശോധിച്ചു. 13,644 കൊവിഡ് കേസുകളാണ് കേരളത്തിലിന്ന് സ്ഥിതീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News