കൊവിഡ് തട്ടിപ്പെന്ന് വ്യാജ പ്രചരണം നടത്തിയ ആള്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് തട്ടിപ്പാണെന്ന് വ്യാജ പ്രചരണം നടത്തിയ സൈദ്ധാന്തികന്‍ കൊവിഡ് ബാധിച്ച് മരിച്ചു. നോര്‍വേയിലെ പ്രമുഖ സൈദ്ധാന്തികന്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍ ഗാര്‍ഡെര്‍ എന്നയാളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇയാള്‍ക്ക് 60 വയസായിരുന്നു. നോര്‍വേയിലെ ഓസ്ലോയ്ക്കടുത്താണ് ഇയാല്‍ താമസിച്ചിരുന്നത്.

കൊവിഡ് ഒരു മഹാമാരിയല്ലെന്നും ജലദോഷം, പനി തുടങ്ങിയ രോഗങ്ങള്‍ പോലെ ലളിതമാണെന്നുമായിരുന്നു ഇയാളുടെ വാദം. മുന്‍പ് നോര്‍വെയില്‍ കൊവിഡ് രൂക്ഷമായിരുന്ന സമയത്ത് ആള്‍ക്കൂട്ടത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ഇയാള്‍ തന്റെ വീട്ടില്‍ ആളുകളെ പങ്കെടുപ്പിച്ച് പാര്‍ട്ടി നടത്തിയിരുന്നു.

ഇതിനുപിന്നാലെ ഇയാള്‍ അസുഖ ബാധിതനായെങ്കിലും ഇക്കാര്യം മറച്ചുവെച്ചാണ് കഴിഞ്ഞിരുന്നത്. തുടര്‍ന്ന് ആരോഗ്യം വഷളാവുകയും മരിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here