എറണാകുളത്ത് അടിയന്തരമായി ഡി.സി.സി.കളും സി.എഫ്.എല്‍.ടി.സി.കളും സജ്ജമാക്കും ; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

എറണാകുളം ജില്ലയില്‍ കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല യോഗം ചേര്‍ന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ ആഴ്ച തന്നെ ഡൊമിസിയിലിയറി കെയര്‍ സെന്ററുകളും (ഡി.സി.സി.) സി.എഫ്.എല്‍.ടി.സി.കളും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കി.

ക്വാറന്റൈനില്‍ കഴിയുന്നവരുടേയും വീട്ടില്‍ ചികിത്സയില്‍ കഴിയുന്നവരുടേയും നിരീക്ഷണം കര്‍ശനമാക്കാന്‍ വാര്‍ഡുതല ആര്‍.ആര്‍.ടി. (റാപ്പിഡ് റെസ്പോണ്‍സ് ടീം) ശക്തിപ്പെടുത്താന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കാന്‍ മാസ്‌ക്, കൈ കഴുകല്‍, സാമൂഹിക അകലം എന്നിവ അടിസ്ഥാനമാക്കി ബോധവത്ക്കരണം ശക്തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കമ്മൂണിറ്റി കിച്ചണ്‍, കോവിഡ് ടെസ്റ്റ്, വാക്സിനേഷന്‍ തുടങ്ങിയവ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ടതാണെന്ന് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍ദേശം നല്‍കി.
കൊച്ചി കോര്‍പറേഷന്‍ 8 സി.എഫ്.എല്‍.ടി.സി.കള്‍ ആരംഭിക്കുമെന്ന് മേയര്‍ അഡ്വ. അനില്‍കുമാര്‍ അറിയിച്ചു.

തദ്ദേശ സ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഡി.എം.ഒ. ഡോ. കുട്ടപ്പന്‍, ഡി.പി.എം. ഡോ. മാത്യൂസ് നമ്പേലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News