കേരളത്തിന്റെ മനോഹാരിതയ്‌ക്കൊപ്പമൊരു സെല്‍ഫി…സണ്ണി ലിയോണ്‍ കേരളത്തില്‍

ആരാധകരെ ആവേശത്തിരയിലാഴ്ത്തി സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തിയത്. കേരളത്തിലെത്തിയതിന് തൊടിടു പിന്നാലെ കേരളത്തിന്റെ മനോഹാരിതയ്‌ക്കൊപ്പമുള്ള സണ്ണി ലിയോണിന്റെ സെല്‍ഫിയാണിപ്പോള്‍ വൈറലാകുന്നത്. നടി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് സെല്‍ഫി പങ്കുവെച്ചത്.

കേരളത്തിന്റെ സൗന്ദര്യവും ശുദ്ധ വായുവും എന്ന അടിക്കുറിപ്പോടെയാണ് സണ്ണി ലിയോണ്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോ പങ്കുവെച്ചത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ച്തിരമായ ഷീറോയുടെ ചിത്രീകരണത്തിനാണ് താരം കേരളത്തിലെത്തിയത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ രചനയും സംവിധാനവും ശ്രീജിത്ത് വിജയന്‍ നിര്‍വഹിക്കും. ഇക്കിഗായ് മൂവീസിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷീറോയുടെ കൂടുതല്‍ വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ പങ്കുവെക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News