മതപണ്ഡിതനും എഴുത്തുകാരനുമായ പിണങ്ങോട് അബൂബക്കര്‍ ഹാജി നിര്യാതനായി

മതപണ്ഡിതനും എഴുത്തുകാരനുമായ പിണങ്ങോട് അബൂബക്കര്‍ ഹാജി(64) നിര്യാതനായി.

എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, സമസ്ത ലീഗല്‍ സെല്‍ ജനറല്‍ കണ്‍വീനര്‍, സമസ്ത കേരള ഇസ്ലാംമത വിദ്യഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, സുന്നി അഫ്കാര്‍ വാരികയുടെ മാനേജിംഗ് എഡിറ്റര്‍, സുപ്രഭാതം ദിനപത്രം ഡയറക്ടര്‍ അടക്കം നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

വൈകിട്ട് ആറോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ 9.30ന് പിണങ്ങോട് പുഴക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel