വൈഗയുടെ ദുരൂഹ മരണം ; പിതാവ് സനു മോഹനെ കോടതിയില്‍ ഹാജരാക്കി

കൊച്ചിയില്‍ 13കാരി വൈഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിതാവ് സനു മോഹനെ കോടതിയില്‍ ഹാജരാക്കി. 10 ദിവസത്തെ കസ്റ്റഡി ആണ് പൊലീസ് ആവശ്യപ്പെട്ടത്. സനു മോഹന്‍ ഗോവയില്‍ വെച്ച് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും കോടതിയെ പൊലീസ് അറിയിച്ചു. കാക്കനാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സനു മോഹനെ ഹാജരാക്കിയത്.

ഏപ്രില്‍ 29 വരെ സനു മോഹനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പത്ത് ദിവസത്തെ പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചുകൊണ്ടാണ് കസ്റ്റഡിയില്‍ വിട്ടത്.

മകളെ കൊലപ്പെടുത്തിയത് താനാണെന്ന് സനു മോഹന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ തീരുമാനമെന്നും കുഞ്ഞിനെ പുഴയിലെറിഞ്ഞ ശേഷം തനിക്ക് അതിന് കഴിഞ്ഞില്ലെന്നും സനു മോഹന്‍ പൊലീസിനോട് സമ്മതിച്ചു.

സനു മോഹന്റെ കുറ്റസമ്മത മൊഴിയിലെ നിര്‍ണായക വിവരങ്ങള്‍

* കൊലപാതക കാരണം കടബാധ്യത

* കടബാധ്യത പെരുകിയപ്പോള്‍ മകള്‍ക്കൊപ്പം മരിക്കാന്‍
തീരുമാനിച്ചെന്ന് സനു മോഹന്‍

* തനിയെ മരിച്ചാല്‍ മകള്‍ അനാഥയാകുമെന്ന്
കരുതി

* മരിക്കാന്‍ പോകുകയാണെന്ന് മകളോട് പറഞ്ഞു

* വൈഗയെ കെട്ടിപ്പിടിച്ച് ശരീരത്തോട് ചേര്‍ത്ത്
ശ്വാസം മുട്ടിച്ചു

* ഫ്‌ലാറ്റില്‍ വെച്ച് ശ്വാസം മുട്ടിച്ചെങ്കിലും
വൈഗ മരിച്ചില്ല

* പിന്നീടാണ് പുഴയില്‍ എറിയാന്‍ തീരുമാനിച്ചത്

* വൈഗയെ കയ്യിലെടുത്ത് പുഴയിലേക്ക്
താഴ്ത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News