വാക്സിന്‍ ഉല്‍പാദനത്തിനായി 35,000 കോടി രൂപ കേന്ദ്രം മാറ്റി വയ്ക്കണം ; സിപിഐ എം

വാക്സിന്‍ ഉല്‍പാദനത്തിനായി 35,000 കോടി രൂപ കേന്ദ്രം മാറ്റി വയ്ക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. ആരോഗ്യ അടിയന്തിവസ്ഥയുടെ സമയത്ത് എല്ലാ പൊതുമേഖലാ മരുന്ന് ഉല്‍പാദന സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും സിപിഐ എം നിര്‍ദേശിച്ചു.

ഡിമാന്‍ഡ്-സപ്ലൈ വിടവ് അടിയന്തരമായി നികത്തണം. വാക്‌സിന്‍ മരുന്നുകള്‍ എന്നിവയുടെ വിതരണം സുതാര്യമായ രീതിയില്‍ നടത്തണം. എല്ലാ ബഹുജന സമ്മേളനങ്ങളും സൂപ്പര്‍ സ്‌പ്രെഡര്‍ ഇവന്റുകളും നിരോധിക്കണമെന്നും സിപിഐ എം വ്യക്തമാക്കി.

കൊവിഡ് പ്രതിരോധത്തില്‍ രാഷ്ട്രീയം കളിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സിപിഐ എം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News