കണ്ണൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ നിരോധനാജ്ഞ

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 10 ല്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലാണ് നിരോധനാജ്ഞ. 5 ല്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് കളക്ടര്‍ അറിയിച്ചു.

എല്ലാവിധ ഗ്രൂപ്പു മത്സരങ്ങളും നിരോധിച്ചു. ജീം, കരാട്ടെ, ടര്‍ഫ്, ടൂര്‍ണ്ണമെന്റുകള്‍ പാടില്ല. കടകള്‍ രാത്രി 7 മണി വരെ മാത്രമെന്നും കളക്ടര്‍ അറിയിച്ചു.

നിയന്ത്രണം 27 ന് രാത്രി വരെയെന്ന് കലക്ടര്‍ ടി.വി സുഭാഷ് വ്യക്തമാക്കി. 1175 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News