18 വയസ് പൂര്‍ത്തിയായ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിന്‍ മെയ് 1 മുതല്‍

18 വയസ് പൂര്‍ത്തിയായ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. മെയ് 1 മുതലാണ് വാക്സിന്‍ വിതരണം ആരംഭിക്കുക. രാജ്യത്ത് കോവിഡ് കേസുകള്‍ അതിതീവ്രമായി ഉയര്‍ന്നതിന് പിന്നാലെയാണ് വാക്‌സിന്‍ വിതരണം വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

രാജ്യത്തെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിനടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.

പ്രായപൂര്‍ത്തിയായ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രക്രിയകളിലൊന്നിലേക്കാണ് ഇന്ത്യ കടക്കുന്നത്. അതേസമയം രാജ്യത്ത് പല സംസ്ഥാനങ്ങളിലും വാക്സിന്‍ ക്ഷാമം രൂക്ഷമാണ്. 45 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ പോലും വാക്‌സിന്‍ ക്ഷാമം കാരണം നിലവില്‍ തടസപ്പെടുന്ന അവസ്ഥയാണ്.

മെയ് 1 മുതല്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ള കോടിക്കണക്കിന് ജനങ്ങള്‍ക്ക് വിതരണത്തിന് ആവശ്യമായ വാക്‌സിന്റെ ഉത്പാദനവും വിതരണവും വലിയ വെല്ലുവിളിയായി നിലനില്‍ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News