മാര്‍ക്ക് തിരിമറി: സര്‍വകലാശാല ഉദ്യോഗസ്ഥനെ പിരിച്ചുവിടാന്‍ തീരുമാനം

കേരള സര്‍വകലാശാലയില്‍ സി.ബി.സി.എസ് പരീക്ഷയുടെ മാര്‍ക്ക് തിരിമറി നടത്തിയ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ ഇന്നുചേര്‍ന്ന സര്‍വ്വകലാശാല സിണ്ടിക്കേറ്റ് യോഗം തീരുമാനിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് അനധികൃതമായി മാര്‍ക്ക് തിരുത്തിനല്കി ഗുരുതര ക്രമക്കേടുകള്‍ നടത്തിയതിന് അന്വേഷണ വിധേയമായി സസ്‌പെന്‍ഷനിലായിരുന്ന സെക്ഷന്‍ ഓഫീസര്‍ വി.വിനോദിനെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ വൈസ്ചാന്‍സിലറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്.

മാര്‍ക്ക് തിരിമറി സംബന്ധിച്ച് പ്രോവൈസ്ചാന്‍സിലറുടെ നേതൃത്വത്തില്‍ നടത്തിയ തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News