
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയില്‍ 58,924 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ 23686 പേര്‍ക്ക് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന ഡോക്ടര്‍മാരുമായും മരുന്ന് കമ്പനികളുമായും യോഗം ചേര്‍ന്നു. ദില്ലിയില്‍ മാര്‍ച്ച് 26 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 58,924 പേര്‍ക്ക് പുതുതായി കൊറോണരോഗം റിപ്പോര്‍ട്ട് ചെയ്തു. 351 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദില്ലിയില്‍ 23686 പേര്‍ക്കും കര്‍ണാടകയില്‍ 15,785 പേര്‍ക്കും രോഗം സ്ഥിരികരിച്ചു. ദില്ലിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 6 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 26 വരെയാണ് ലോക്ക്ഡൗണ്‍.
രാജ്യത്തെ കൊവിഡ് പശ്ചാത്തലം അവലോകനം ചെയ്യാനും തുടര്‍ നടപടികള്‍ കൈക്കൊളാനും രാജ്യത്തെ മുതിര്‍ന്ന ഡോക്ടര്‍മാരുമായും മരുന്ന് കമ്പനികളുമായും പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം ചേര്‍ന്നു. വരുന്ന ദിവസങ്ങളില്‍ കൊറോണയുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങള്‍ നടത്താനും മരുന്നുകള്‍ കൂടുതലായി നിര്‍മ്മിക്കാനും യോഗത്തില്‍ തീരുമാനമായി.
മെയ് 1 മുതല്‍ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്നും നരേന്ദ്രമോദി പ്രഖ്യാപിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐയിംസില്‍ പ്രവേശിപ്പിച്ചു. തെലങ്കാനാ മുഖ്യമന്ത്രി ചന്ദ്ര ശേഖര്‍ റാവു വിനും കൊറോണ സ്ഥിരീകരിച്ചു. കൊവിഡ് കേസ് വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്തെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇംഗ്ലണ്ടില്‍ വിലക്കെര്‍പ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here