ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ വിലക്ക് ; രാജ്യം റെഡ് ലിസ്റ്റില്‍

കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതോടെ ഇന്ത്യയെ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണ്‍ സന്തര്‍ശിക്കാനാവില്ല. ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കിയതിന് പിന്നാലെയാണ് ഇന്ത്യയിലുള്ളവര്‍ക്ക് ബ്രിട്ടണില്‍ വിലക്കേര്‍പ്പെടുത്തിയത്.

എന്നാല്‍, ഇന്ത്യയില്‍ നിന്നും ബ്രിട്ടണിലേക്കെത്തുന്ന ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതിയുണ്ട്. ഇവര്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന ഹോട്ടലുകളില്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം.

കൊവിഡിന്റെ ഇന്ത്യന്‍ വകഭേദങ്ങള്‍ ബ്രിട്ടണില്‍ കണ്ടതായും ബ്രിട്ടീഷ് ആരോഗ്യമന്ത്രി ഹാന്‍കോക്ക്പറഞ്ഞു. 103 കേസുകളാണ് അത്തരത്തില്‍ കണ്ടെത്തിയതെന്നും ബ്രിട്ടീഷ് ആരോഗ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here