സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്‌സിന്‍ ഉദാരവല്‍ക്കരണനയവുമായി കേന്ദ്രസര്‍ക്കാര്‍

സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്‌സിന്‍ ഉദാരവല്‍ക്കരണനയവുമായി കേന്ദ്രസര്‍ക്കാര്‍.  വാക്‌സിന്‍ ക്ഷാമം രൂക്ഷമായ സഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മാണ കമ്പനികളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാക്‌സിന്‍ വാങ്ങാനുള്ള കേന്ദ്ര നിരദേശം സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ ലഭ്യത ഉറപ്പാക്കുന്നതില്‍ നിന്നുള്ള കേന്ദ്രത്തിന്റെ പിന്‍മാറ്റം കൂടിയാണ്.

വാക്‌സിന്‍ കമ്പനികള്‍ നിശ്ചയിക്കുന്ന വിലക്കോ അതിന് മുകളിലുള്ള തുകക്കോ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വാങ്ങേണ്ടി വരും.ഇതോടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്കാകും കേന്ദ്രത്തിന്റെ നയങ്ങള്‍ സംസ്ഥാനങ്ങളെ കൊണ്ടെത്തിക്കുക.

18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വാക്‌സിനുകളുടെ വിലയില്‍ ഗണ്യമായ ഉദാരവല്‍ക്കരണത്തോടെയാണ് നടപ്പിലാകുന്നത്. 50 ശതമാനം വാക്‌സിന്‍ കേന്ദ്രസര്‍ക്കാറിന് നല്‍കുമ്പോള്‍ 50 ശതമാനം വാക്‌സിന്‍ പൊതുവിപണിയില്‍ ലഭ്യമാക്കും. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നിര്‍മാണ കമ്പനികളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ സാധിക്കും. എന്നാല്‍ എത്ര രൂപക്കാകും മരുന്ന് കമ്പനികള്‍ വാക്‌സിന്‍ വിളിക്കേണ്ടത് എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വെച്ചിട്ടില്ല.

സ്വകാര്യ വാക്‌സിനേഷന്‍ ദാതാക്കള്‍ അവരുടെ വാക്‌സിന്റെ വില സുതാര്യമായി പ്രഖ്യാപിക്കുമെന്ന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അടിസ്ഥാന വിലയോ അല്ലെങ്കില്‍ എത്ര രൂപ വരെ ഈടാക്കാമെന്നോ കേന്ദ്രസര്‍ക്കാര്‍ നിര്‌ദേശിക്കുന്നില്ല. നിര്‍മ്മാതാവ് നിര്‍ണ്ണയിക്കുന്ന വിലക്ക് ഓരോ സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ വാങ്ങേണ്ടി വരും.

നിലവിലത്തെ സാഹചര്യത്തില്‍ ഓരോ സംസ്ഥാനത്തും കോവിഡ് വാക്‌സിന്റെ ക്ഷാമം വളരെ രൂക്ഷമാണ്. അതിനാല്‍ ഒരു പക്ഷെ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന് വേണ്ടി ലേലം വിളിക്കേണ്ട സ്ഥിതിവിശേഷത്തിലേക്കുപോലും കേന്ദ്രസര്‍ക്കാര്‍ തീരൂമാനം കൊണ്ടെത്തിച്ചേക്കാം.
ഇതിനുപുറമെ കമ്പനികളും സംസ്ഥാനങ്ങളും നേരിട്ട് കച്ചവടത്തിലേര്‍പ്പെടന്‍ കേന്ദ്രം തന്നെ നിര്‍ദേശിക്കുമ്പോള്‍ അടിസ്ഥാനപരമായി, സംസ്ഥാനങ്ങള്‍ക്ക് വാക്‌സിനുകള്‍ ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയില്‍ നിന്ന് പിന്മാറുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന് പുറമേ മെയ് 1 മുതല്‍ 18 വയസിന് മുകളുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ വാക്‌സിന്‍ ക്ഷാമം ഉണ്ടായാല്‍ സ്വാഭാവികമായും സംസ്ഥാനാസര്‍ക്കാരുകളാകും ഇനി പ്രതിക്കൂട്ടിലാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here