
പ്രേക്ഷക മനസ്സില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന രംഗമാണ് മണിച്ചിത്രത്താഴ് സിനിമയിലെ അല്ലിക്ക് ആഭരണമെടുക്കാന്‍ ഗംഗയിപ്പോള്‍ പോകണ്ട എന്ന് നകുലന്‍ പറയുന്നത്. നിരലധി ട്രോളുകള്‍ക്കുള്‍പ്പെടെ ഈ രംഗം ഉള്‍പ്പെടുത്താറുണ്ട്. ഇപ്പോള്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായുമ്പോള്‍ മണിച്ചിത്രത്താഴിലെ ഈ രംഗവുമായി കോര്‍ത്തിണക്കി നിര്‍മ്മിച്ച ഫേസ്ബുക്ക് പോസ്റ്റ്.
കൊവിഡ് ആയതുകൊണ്ട് ‘ഗംഗയിപ്പോ പോണ്ടാ ……’പൂരത്തിനും, പെരുന്നാളിനും, മേളയ്ക്കും, കല്യാണത്തിനും, നൂലുകെട്ടിനും, വീട് കയറി താമസത്തിനും ഒന്നും ഇപ്പൊ പോണ്ടാ….എന്ന നകുലന്റെ നിര്‍ദേശം ഹാസ്യരൂപേണ നല്‍കിയിരിക്കുകയാണിവിടെ.
‘അതെന്താ ഞാന്‍ പോയാല് ഞാന്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ടല്ലോ നകുലേട്ടാ…!?’ എന്ന ഗംഗയുടെ മറു ചോദ്യത്തിന്
ഒരു ഡോസ് എന്നല്ല രണ്ട് ഡോസ് എടുത്താല്‍ പോലും ഏവര്‍ക്കും പൂര്‍ണ്ണ പരിരക്ഷ കിട്ടുമെന്ന് 100% ഉറപ്പിക്കാന്‍ പറ്റില്ല. ചിലര്‍ക്കെങ്കിലും രോഗം വരാം. എന്നാണ് നകുലന്‍ ഉത്തരം നല്‍കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം
‘ഗംഗയിപ്പോ പോണ്ടാ ……’
അല്ലിക്കാഭരണം എടുക്കാന്‍ വേണ്ടി മാത്രമല്ല…
പൂരത്തിനും, പെരുന്നാളിനും, മേളയ്ക്കും, കല്യാണത്തിനും, നൂലുകെട്ടിനും, വീട് കയറി താമസത്തിനും ഒന്നും ഇപ്പൊ പോണ്ടാ….
ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാന്‍ പറ്റൂ ഗംഗേ…., ഒന്നാം തരംഗത്തേക്കാള്‍ ശക്തമായ ഒരു രണ്ടാം തരംഗം രാജ്യത്തും കേരളത്തിലും ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്. കേസുകളുടെ എണ്ണം, പോസിറ്റിവിറ്റി നിരക്ക്, മരണസംഖ്യ ഒക്കെ സര്‍വ്വകാല റെക്കോര്‍ഡിലേക്കാണ്….
‘അതെന്താ ഞാന്‍ പോയാല് ഞാന്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ടല്ലോ നകുലേട്ടാ…!?’
ഒരു ഡോസ് എന്നല്ല രണ്ട് ഡോസ് എടുത്താല്‍ പോലും ഏവര്‍ക്കും പൂര്‍ണ്ണ പരിരക്ഷ കിട്ടുമെന്ന് 100% ഉറപ്പിക്കാന്‍ പറ്റില്ല. ചിലര്‍ക്കെങ്കിലും രോഗം വരാം. (വാക്‌സിനെടുത്തവരില്‍ അഥവാ രോഗം വന്നാല്‍ തന്നെ ഗുരുതരമായിരിക്കില്ല എന്ന് അനുമാനിക്കാം)
പിന്നെ ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ച രോഗാണുക്കളുടെ സാന്നിധ്യം അപ്രവചനീയമായ പരിണിതഫലങ്ങളുണ്ടാക്കാനുള്ള സാധ്യത ഓര്‍മ്മ വേണം.
‘ഓ ഇനി എനിക്ക് വന്നാലും ഞാന്‍ അങ്ങ് സഹിച്ചു, എത്ര നാള്‍ എന്ന് വെച്ചാ ഇങ്ങനെ നിയന്ത്രണങ്ങള്‍?’
ഇത് ഗംഗയെ മാത്രം ബാധിക്കുന്ന കാര്യമല്ല,
മാടമ്പള്ളിയിലെ പലരെയും ബാധിക്കാം, പ്രത്യേകിച്ച് രോഗത്തിന് അടിപ്പെടാന്‍ സാധ്യതയുള്ളവരെ, വാക്‌സിനെടുക്കാന്‍ പറ്റാത്തവരെയുമൊക്കെ.
വൈറസിന് വീണ്ടും വീണ്ടും ഇരകളെ കിട്ടി പെറ്റുപെരുകാന്‍ അവസരം കിട്ടുമ്പോള്‍ കൂടുതല്‍ ജനിതക വ്യതിയാനങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുകയാണ്.
അതോണ്ട് ഗംഗയിപ്പോ പോണ്ടാ, നമ്മള്‍ക്കീ വൈറസിന്റെ വ്യാപനം ഇവിടെ വെച്ചെങ്കിലും തടയാം,
വ്യാപനച്ചങ്ങല മുറിക്കാം, ഉയരുന്ന രോഗവ്യാപനഗ്രാഫി നെ വീണ്ടും താഴേക്ക് കൊണ്ടു വരാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here