വാക്സിന്‍ വിതരണത്തില്‍ നിന്നും കേന്ദ്രം പിന്‍മാറുന്നു; പൊതുവിപണിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാം; സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലാക്കുന്ന നീക്കവുമായി കേന്ദ്രം

സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്സിൻ ഉദാരവൽക്കരണനയവുമായി കേന്ദ്രസർക്കാർ. വാക്സിൻ ക്ഷാമം രൂക്ഷമായ സഹചര്യത്തിൽ വാക്സിൻ നിർമാണ കമ്പനികളിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ വാങ്ങാനുള്ള കേന്ദ്ര നിര്‍ദേശം സംസ്ഥാനങ്ങൾക്കുള്ള വാക്സിൻ ലഭ്യത ഉറപ്പാക്കുന്നതിൽ നിന്നുള്ള കേന്ദ്രത്തിന്റെ പിൻമാറ്റം കൂടിയാണ്.

വാക്സിൻ കമ്പനികൾ നിശ്ചയിക്കുന്ന വിലക്കോ അതിന് മുകളിലുള്ള തുകക്കോ സംസ്ഥാനങ്ങൾക്ക് വാക്സിൻ വാങ്ങേണ്ടി വരും. ഇതോടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്കാകും കേന്ദ്രത്തിന്റെ നയങ്ങൾ സംസ്ഥാനങ്ങളെ കൊണ്ടെത്തിക്കുക.

18 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം വാക്സിനുകളുടെ വിലയിൽ ഗണ്യമായ ഉദാരവൽക്കരണത്തോടെയാണ് നടപ്പിലാകുന്നത്.

50ശതമാനം വാക്സിൻ കേന്ദ്രസർക്കാറിന് നൽകുമ്പോൾ 50 ശതമാനം വാക്സിൻ പൊതുവിപണിയിൽ ലഭ്യമാക്കും. സംസ്ഥാനങ്ങൾക്ക് വാക്സിൻ നിർമാണ കമ്പനികളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങാൻ സാധിക്കും. എന്നാൽ എത്ര രൂപക്കാകും മരുന്ന് കമ്പനികൾ വാക്സിൻ വില്‍ക്കേണ്ടത് എന്നതിൽ കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ വെച്ചിട്ടില്ല.

സ്വകാര്യ വാക്സിനേഷൻ ദാതാക്കൾ അവരുടെ വാക്സിന്റെ വില സുതാര്യമായി പ്രഖ്യാപിക്കുമെന്ന് മാത്രമാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ അടിസ്ഥാന വിലയോ അല്ലെങ്കിൽ എത്ര രൂപ വരെ ഈടാക്കാമെന്നോ കേന്ദ്രസർക്കാർ നിര്ദേശിക്കിന്നില്ല. നിർമ്മാതാവ് നിർണ്ണയിക്കുന്ന വിലക്ക് ഓരോ സംസ്ഥാനങ്ങൾക്കും വാക്സിൻ വാങ്ങേണ്ടി വരും.

നിലവിലത്തെ സാഹചര്യത്തിൽ ഓരോ സംസ്ഥാനത്തും കോവിഡ് വാക്സിന്റെ ക്ഷാമം വളരെ രൂക്ഷമാണ്. അതിനാൽ ഒരു പക്ഷെ സംസ്ഥാനങ്ങൾക്ക് വാക്സിന് വേണ്ടി ലേലം വിളിക്കേണ്ട സ്ഥിതിവിശേഷത്തിലേക്കുപോലും കേന്ദ്രസർക്കാർ തീരൂമാനം കൊണ്ടെത്തിചേക്കാം.

ഇതിനുപുറമെ കമ്പനികളും സംസ്ഥാനങ്ങളും നേരിട്ട് കച്ചവടത്തിലേർപ്പെടൻ കേന്ദ്രം തന്നെ നിർദേശിക്കുമ്പോൾ അടിസ്ഥാനപരമായി, സംസ്ഥാനങ്ങൾക്ക് വാക്സിനുകൾ ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയിൽ നിന്ന് പിന്മാരുകയാണ് കേന്ദ്രസർക്കാർ.

ഇതിന് പുറമേ മെയ് 1 മുതൽ 18 വയസിന് മുകളുള്ള എല്ലാവർക്കും വാക്സിൻ നൽകുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. എന്നാൽ വാക്സിൻ ക്ഷാമം ഉണ്ടായാൽ സ്വാഭാവികമായും സംസ്ഥാനാസർക്കാരുകളാകും ഇനി പ്രതിക്കൂട്ടിലാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News