കൊവിഡ് കോര്‍ കമ്മിറ്റി യോഗം ഇന്ന് 11 മണിക്ക്

സംസ്‌ഥാനത്തെ കോവിഡ്‌ നിയന്ത്രണങ്ങൾ വിലയിരുത്താൻ ചീഫ്‌ സെക്രട്ടറി വിളിച്ച കോവിഡ്‌ കോർ കമ്മിറ്റി യോഗം ഇന്ന്‌ 11ന്‌ ചേരും.

കലക്‌ടർമാരും ഡിഎംഒമാരും യോഗത്തിൽ പങ്കെടുക്കും. വാക്‌സിൻ ക്ഷാമം ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്‌ഥരുമായി ചർച്ചചെയ്യും. നിലവിലുള്ള വാക്‌സിൻ രണ്ടാംഡോസ്‌ എടുക്കാനുള്ളവർക്ക്‌ നൽകാനും നിർദ്ദേശിക്കും.

സംസ്‌ഥാനത്ത്‌ കോവിഡ്‌ വ്യാപനവും വാക്‌സിൻ ക്ഷാമവും ചെയ്യുവാനാണ്‌ യോഗം വിളിക്കുന്നത്‌. നാല്‌ലക്ഷത്തിൽ താഴെ മാത്രമാണ്‌ വാക്‌സിൻ ഉള്ളത്‌. മെഗാ വാക്‌സിൻ ക്യാപുകൾ നിർത്തിവെക്കേണ്ട സാഹചര്യമാണ്‌ നിലവിലുള്ളത്‌.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്

കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News