രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; മരണസംഖ്യയും ഉയര്‍ന്നു

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. രാജ്യത്ത് കഴിഞ്ഞ ദിവസം 2,58,170 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1761 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു. വാക്‌സിൻ കമ്പനികളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയോഗം വൈകീട്ട് 6 ന്.

തുടർച്ചയായി 6ആം ദിവസവും രാജ്യത്ത് കോവിഡ് കേസുകൾ 2 ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 2,59,170 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1761 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 58,924 പേർക്ക് പുതുതായി കൊറോണരോഗം റിപ്പോർട്ട്‌ ചെയ്തു.

ദില്ലിയിൽ 23686 പേർക്കും കർണാടകയിൽ 15,785 പേർക്കും രോഗം സ്ഥിരികരിച്ചു.ദില്ലിയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 6 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്കഡോൺ പുരോഗമിക്കുന്നു. ഏപ്രിൽ 26 വരെയാണ് ലോക്കഡോൺ.

18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് മെയ്‌ 1 മുതൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇന്ന് വൈകീട്ട് 6 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിൻ കമ്പനികളുമായി യോഗം ചേരും. വാക്‌സിൻ ഉത്പാദന വർദ്ധവിനെ പറ്റി യോഗത്തിൽ ചർച്ച ചെയ്യും.

അതേ സമയം വിദേശ വാക്‌സിൻ ഇറക്കുമതിക്ക് ഏർപ്പെടുത്തുന്ന 10% കസ്റ്റമ്സ് ഡ്യൂട്ടി കേന്ദ്രം എടുത്ത് കളഞ്ഞു. അതേ സമയം കോവിഡ് പശ്ചാത്തലത്തിൽ ICSC പത്താം ക്ലാസ്സ്‌ പരീക്ഷ റദ്ധാക്കി. എന്നാൽ 12 ആം ക്ലാസ്സ്‌ പരീക്ഷ പിന്നീട് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്

കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News