അതിതീവ്ര കൊവിഡ് വ്യാപനം: കൂടുതൽ പരിശോധന നടത്താന്‍ തീരുമാനം

സംസ്ഥാനത്ത് പടരുന്ന കൊറോണ വൈറസിൽ കൂടുതൽ പരിശോധന നടത്തും. ഇരട്ട വകഭേദം വന്ന വൈറസാണോ എന്നത് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

അന്യസംസ്ഥാനത്ത് നിന്നും വരുന്നവരിൽ രോഗബാധയുള്ളവരുടെ സാമ്പിൾ പ്രത്യേകമായി പരിശോധിക്കാനും തീരുമാനം.

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് വലിയ രോഗ വ്യാപനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് വൈറസ് സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് പടർന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്നതാണ് പരിശോധിക്കുക.

ആരോഗ്യവകുപ്പിലെ പ്രത്യേക സമിതിയാകും പരിശോധന നടത്തുക. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് കോർ കമ്മിറ്റി യോഗമാണ് ആരോഗ്യ വകുപ്പിനോട് പരിശോധിക്കാൻ നിർദ്ദേശിച്ചത്.

കൂടാതെ കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കും സംസ്ഥാനത്ത് ചിലയിടത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിന് കാരണം ഇരട്ട വകദേശം വന്ന വൈറസ് ആണോ എന്ന സംശയവും നിലനിൽക്കുന്നു.

ഇത് സംബന്ധിച്ചും പരിശോധിക്കും. ഒപ്പം തന്നെ അന്യസംസ്ഥാനത്ത് നിന്നും വരുന്നവർക്ക് RTPCR പരിശോധന നിർബന്ധമാക്കിയിരുന്നു.

ഇത് പോസിറ്റീവാകുകയാണെങ്കിൽ അവരുടെ സാമ്പിൾ പ്രത്യേകമായി പരിശോധിക്കും. മഹാരാഷ്ട്രയിൽ ഇരട്ട വകഭേദം വന്ന വൈറസ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്

കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News