കൊവിഡ് വ്യാപനം; സന്നദ്ധ സേവനത്തിനായി രജിസ്റ്റർ ചെയ്യാം

ഏത് പ്രതിസന്ധി ഘട്ടങ്ങളിലും കൈ മെയ് മറന്ന് സഹോദരങ്ങൾക്ക് താങ്ങായിട്ടുള്ളവരാണ് കോഴിക്കോട്ടുക്കാർ. കഴിഞ്ഞ കോവിഡ് ഒന്നാം തരംഗത്തിൽ നമ്മൾ ഇത് അനുഭവിച്ചറിഞ്ഞതാണ്.

കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരമാവധി ആളുകളുടെ സഹകരണം ആവിശ്യമാണ്. പ്രാരംഭഘട്ടത്തിൽ ജില്ലാ കൺട്രോൾറൂമിലെ ഏകോപന പ്രവർത്തനങ്ങൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ആളുകളെ ആവശ്യമുണ്ട്.

ബോധവത്ക്കരണം മുതല്‍ വ്യത്യസ്തങ്ങളായ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കും,കോവിഡ് രോഗികളുടെ ശുശ്രൂഷക്കായുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുന്നത്തിനും അവയുടെ ദൈനംദിന പ്രവർത്തനത്തിനും സന്നദ്ധ സേവകരെ ആവശ്യമുണ്ട്.

‘നമ്മുടെ കോഴിക്കോട്’ മൊബൈൽ ആപ്ലിക്കേഷൻ പ്രോഗ്രാംസ് ടാബിലെ രജിസ്‌ട്രേഷൻ ഓപ്‌ഷൻ ഉപയോഗപ്പെടുത്തി ഉടനെ എൻറോൾ ചെയ്യാം..

ഡൗൺലോഡ് ചെയ്യൂ:
https://play.google.com/store/apps/details?id=in.nic.mmadekoyikode

വിശദ വിവരങ്ങൾക്ക്:
+919847764000.

ജില്ലാ ഭരണകൂടം
കോഴിക്കോട്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്

കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News