അനധികൃത സ്വത്ത് സമ്പാദനം: കെഎം ഷാജിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ പലതിലും ഭാര്യയുടെ പേര്; ആശാ ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും

കെ.എം ഷാജി പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഷാജിയുടെ വീട് അളന്ന് തിട്ടപ്പെടുത്താൻ വിജിലൻസ് Pwd ക്ക് കത്ത് നൽകി. കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകൾ ഒരാഴ്ചക്കകം അളന്ന് മൂല്യം കണക്കാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കത്തിന്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു. അതേ സമയം ഷാജിയുടെ ഭാര്യ ആശാ ഷാജിയെ ചോദ്യം ചെയ്യാൻ വിജിലൻസ് തീരുമാനിച്ചു. കെ.എം ഷാജി പ്രതിയായ അനധികൃതസ്വത്ത് സമ്പാദനക്കേസിൽ നിർണായകമായ നീക്കങ്ങളാണ് അന്വേഷണ സംഘം നടത്തുന്നത്.

ഷാജിയുടെ വീടുകൾ അളന്ന്തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിജിലൻസ് Pwdക്ക് കത്ത് നൽകി. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് സ്പെഷ്യൽ സെൽ DySp ജി.ജോൺസൺ കോഴിക്കോട്  pwd ബിൽഡിംഗ് വിഭാഗം എക്സി.

എഞ്ചിനിയർക്കയച്ച കത്ത് കൈരളി ന്യൂസിന് ലഭിച്ചു.ഒരാഴ്ചക്കകം വീട് അളന്ന് മൂല്യം കണക്കാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അസി. എക്സി. എഞ്ചിനീയർ തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഇതിനായി നിയോഗിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം കെ.എം.  ഷാജിയുടെ ഭാര്യ ആശാ ഷാജിയെ ചോദ്യം ചെയ്യാൻ വിജിലൻസ് തീരുമാനിച്ചു. ഷാജിയുടെ വീടുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഭൂരിഭാഗം രേഖകളും ആശാഷാജിയുടെ പേരിൽ ഉള്ളതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശ ഷാജിയെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News