ഇടുക്കി ജില്ലയിലെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന തുടരുന്നു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കുമളി, ബോഡിമെട്ട്, കമ്പംമെട്ട്, ചിന്നാർ ചെക്ക് പോസ്റ്റുകളിലാണ് പരിശോധന.
അതിർത്തി കടക്കാൻ RTPCR പരിശോധന ഫലം നിലവിൽ ആവശ്യപ്പെടുന്നില്ല. ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവരെ കടത്തി വിടുകയാണ്.
രാവിലെ പാസ്സിലാതെ വന്ന തോട്ടംതൊഴിലാളികളെ തടഞ്ഞിരുന്നു. പിന്നീട് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യിച്ച ശേഷം ഇവരെ കടത്തിവിട്ടു.
ഇന്ന് മുതൽ ചെക്ക്പോസ്റ്റുകൾ വഴിയുള്ള രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 8 മുതൽ രാവിലെ 6 വരെയാണ് നിരോധനം.
രാത്രി 8 മുതല്‍ രാവിലെ 6 വരെയാണ് അന്തര്‍ സംസ്ഥാന യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 21 മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരും.
കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങളുടെ ഭാഗമായാണ് ജില്ലയിലെ എല്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും രാത്രിയാത്രയ്ക്ക് ജില്ലാകളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
Get real time update about this post categories directly on your device, subscribe now.