കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം. കൊല്ലം അഞ്ചല്‍ ഏരൂരില്‍ 3 വര്‍ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി.
അനുജന്‍ സജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കരടി ഷാജി എന്നറിയപ്പെടുന്ന ആളെയാണ് കൊന്നു കുഴിച്ചുമൂടിയത്.
മരിച്ച ഷാജിയുടെ സഹോദരനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാജി പല മോഷണക്കേസുകളിലും പ്രതിയാണ്. അതുകൊണ്ട് ഇയാളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു.
ഷാജിയുടെ സഹോദരന്‍ സജിന്റെ ഭാര്യയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സജിന്‍ ഷാജിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെന്നാണ് സൂചന.
എന്നാല്‍ അതിനിടെ ഇയാളെ കൊലപ്പെടുത്തി മറവ് ചെയ്തതാണെന്ന വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. അതനുസരിച്ച് ഷാജിയുടെ സഹോദരനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
അപകടപ്പെടുത്തി മറവ് ചെയ്തതാണെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയെന്നാണ് വിവരം. എവിടെയോ മാറിത്താമസിക്കുകയാണെന്നാണ് നേരത്തെ വീട്ടുകാര്‍ പറഞ്ഞിരുന്നത്.
വീടിനോട് ചേര്‍ന്നുള്ള കിണറിനടുത്ത് കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. കുഴിച്ചിട്ടതായി വിവരം ലഭിച്ച സ്ഥലത്ത് ബുധനാഴ്ച പരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം മാത്രമേ വിവരം സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here