വാക്‌സിന്‍ ക്ഷാമം; സംസ്ഥാനത്ത് വ്യാപകമായി കൊവിഡ് വാക്‌സിനേഷന്‍ മുടങ്ങി

വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി കോവിഡ് വാക്‌സിനേഷന്‍ മുടങ്ങി. 30 ശതമാനം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചത്.

തിരുവനന്തപുരത്ത് കൂടുതല്‍ വാക്‌സിനേഷന്‍ നടത്തിയിരുന്ന ജനറല്‍ ആശുപത്രിയിലും, ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലടക്കം വാക്‌സിനേഷന്‍ പൂര്‍ണമായും മുടങ്ങി.

188 കേന്ദ്രങ്ങള്‍ ഉള്ള തിരുവനന്തപുരത്ത് ആകെ പ്രവര്‍ത്തിച്ചത് 30 ല്‍ താഴെ കേന്ദ്രങ്ങള്‍ മാത്രം. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ വന്നവര്‍ വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ നിരാശരായി മടങ്ങി

എപ്പോള്‍ വാക്‌സിന്‍ നല്‍കാന്‍ കഴിയും എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പറയാന്‍ സാധിക്കുന്നില്ല.

കേരളം 50 ലക്ഷം വാക്‌സില്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതുവരെ തന്നത് മൂന്നേ മുക്കാല്‍ ലക്ഷം വാക്‌സിന്‍ മാത്രം ആണ്.

മറ്റ് ജില്ലകളിലും സമാന സാഹചര്യം തന്നെയായിരുന്നു. കോഴിക്കോട് 40,000 ഡോസ്, മലപ്പുറത്ത് 47,000 ഡോസ് .എറണാകുളത്ത് 25000 ഡോസും, , കോട്ടയം പാലക്കാട് ജില്ലകളില്‍ 20000 ഡോസ് വാക്‌സിനും നിലവിലുണ്ട്.

തൃശ്ശൂരിലും, കൊല്ലത്തും വയനാടും ഇന്ന് കൂടി വിതരണം ചെയ്യാനുള്ള സ്റ്റോക്ക് ബാക്കിയുണ്ട്.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here