കൊവിഡ് രോഗികള്‍ പ്രാണവായുവിനായി മുറവിളി; കരിഞ്ചന്തയില്‍ വന്‍തുകയ്ക്ക് വിറ്റഴിക്കപ്പെട്ട് മെഡിക്കല്‍ ഓക്സിജന്‍

മഹാരാഷ്ട്രയില്‍ കൊവിഡ് അതി തീവ്രമായി വ്യാപിക്കുകയാണ്. ആശുപത്രികളില്‍ രോഗികള്‍ക്ക് ഓക്‌സിജനും കിടക്കകളും ഇല്ലാത്ത അവസ്ഥയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ മധ്യപ്രദേശിലെ ഷാംദോളിലെ ആശുപത്രിയില്‍ കഴിഞ്ഞദിവസം ആറ് കോവിഡ് ബാധിതര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചിരുന്നു.

എന്നാല്‍ മഹാരാഷ്ട്ര, ഡല്‍ഹി, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്സിജന്‍ കരിഞ്ചന്തയില്‍ വന്‍തുകയ്ക്ക് വിറ്റഴിക്കപ്പെടുകയാണ്.

അതേസമയം ഡല്‍ഹിക്ക് അവകാശപ്പെട്ട 140 ടണ്‍ ഓക്സിജന്‍ കേന്ദ്രം മറ്റ് സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here