ADVERTISEMENT
ആഡംബര കാറിൽ കടത്തുകയായിരുന്ന 252 ലിറ്റർ വിദേശമദ്യം വടകര നിന്ന് എക്സൈസ് പിടികൂടി.
കാറിനെ പിന്തുടർന്ന് വടകര മൂരാട് വെച്ചാണ് വില കൂടിയ മദ്യം പിടികൂടിയത്. ആലപ്പുഴ സ്വദേശിയായ ജനിലിനെ അറസ്റ്റ് ചെയ്തു.
മാഹിയിൽ മദ്യത്തിന് വില കുറഞ്ഞതോടെ മദ്യക്കടത്ത് വ്യാപകമായതിനെ തുടർന്നാണ് പരിശോധന കർശനമാക്കിയത്.
അർദ്ധരാത്രിയോടെ വാഹന പരിശോധനക്കിടെ കടന്നുകളഞ്ഞ വാഹനം മൂരാട് വരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
402 കുപ്പികളിലായുള്ള 252 ലിറ്റർ വിദേശമദ്യമാണ് കണ്ടെത്തിയത്. 28 കെയ്സുകളിലായാണ് മദ്യം കാറിൻ്റെ ഡിക്കിയിൽ സൂക്ഷിച്ചത്.
ഇതിന് കേരള മാർക്കറ്റിൽ മൂന്ന് ലക്ഷത്തിൽ പരം രൂപ വില വരും. എറണാകുളം മേഖലയിൽ വിതരണം ചെയ്യാനാണ് മദ്യം കടത്തിയതെന്ന് എക്സൈസ് അറിയിച്ചു.
കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.