എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുക എന്നത് കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവാദിത്വം: സിപിഐഎം പൊളിറ്റ് ബ്യുറോ

വാക്സിൻ കമ്പനികൾ നിശ്ചയിക്കുന്ന വിലക്ക് സംസ്ഥാനങ്ങൾക്ക് പൊതുവിപണിയിൽ നിന്ന് വാക്സിൻ വാങ്ങിക്കാമെന്ന തീരുമാനം അപലപനീയമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ.

കേന്ദ്രസർക്കാറിന്റെ ഉത്തരവാദിത്തമാണ് എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്നത്.  കേന്ദ്രസർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നു

നിയന്ത്രങ്ങളില്ലാതെ വാക്സിൻ പൊതുവിപണിയിൽ ലഭ്യമാക്കിയാൽ പൂഴ്ത്തിവെപ്പും, കരിഞ്ചന്തയും വ്യാപകമാകും

സംസ്ഥാനങ്ങളെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് കേന്ദ്രസർക്കാറിന്റെതെന്നും സിപിഐഎം പൊളിറ്റ് ബ്യുറോ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News